Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചൈനയുടെ വന്‍മതിലില്‍ ഒരു ദ്വാരം: അന്വേഷിച്ചപ്പോള്‍ ജോലി സ്ഥലത്ത് വേഗമെത്താന്‍ രണ്ടു പേര്‍ മതില്‍ തുളച്ചെന്നു തെളിഞ്ഞു
Text By: Team ukmalayalampathram
പണിസ്ഥലത്തേക്ക് എളുപ്പത്തിലെത്താന്‍ വന്മതിലിന്റെ ഒരുഭാഗം പൊളിച്ചവര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. വന്‍മതിലില്‍ നേരത്തേ ഉണ്ടായിരുന്നു ദ്വാരം വലുതാക്കുകയാണ് ഇവര്‍ ചെയ്തത്. ഇതുവഴി പണിസ്ഥലത്തേക്ക് എക്സ്‌കവേറ്റര്‍ കൊണ്ടുപോകാനായിരുന്നു നീക്കം. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു തന്നെയാണ് വന്‍മതിലിന്റെ ഒരു ഭാഗം തുരന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

38 വയസ് പ്രായം വരുന്ന പുരുഷനും 55 വയസുകാരിയായ സ്ത്രീയുമാണ് സംഭവത്തില്‍ അറസ്റ്റലിലായത്. അന്വേഷണം പുരോ?ഗമിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവരും വന്‍മതിലിന്റെ അടുത്തുള്ള ഒരു നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യുന്നവരാണെന്നും യാത്ര ചെയ്യേണ്ട ദൂരം കുറയ്ക്കാന്‍ ആയിരുന്നു ഈ നീക്കമെന്നും യുയു കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോ പത്രക്കുറിപ്പില്‍ പറഞ്ഞു.

ചൈനയിലെ വന്‍മതിലിന്റെ ഒരു ഭാഗത്ത് വലിയ കേടുപാടാണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഗുരുതരവും പരിഹരിക്കാനാവാത്ത വിധവുമുള്ള കേടുപാടുകളാണ് ഇവര്‍ വരുത്തിയതെന്നും പോലീസ് പറഞ്ഞു.

തകര്‍ന്ന ഭാഗം യുയു കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് മിംഗ് വന്‍മതിലിന്റെ ഭാഗമാണ്. 1368 മുതല്‍ 1644 വരെ ചൈന ഭരിച്ച മിംഗ് രാജവംശത്തിന്റെ കാലത്ത് നിര്‍മിച്ച ചൈനയിലെ വന്‍മതിലിന്റെ ഭാഗത്തെയാണ് മിംഗ് വന്‍മതില്‍ (Ming Great Wall) എന്നു പറയുന്നത്.
 
Other News in this category

 
 




 
Close Window