Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വായില്‍ സോക്‌സ് തിരുകി കൊല്ലപ്പെട്ട നിലയില്‍ ഫ്‌ളൈറ്റ് അസിസ്റ്റന്റ്: മൃതദേഹം കണ്ടെത്തിയത് എയര്‍പോര്‍ട്ട് മാരിയറ്റില്‍
Text By: Team ukmalayalampathram
യു.എസ് എയര്‍ലൈന്‍സ് ഫ്ളൈറ്റ് അറ്റന്‍ഡിനെ വായില്‍ സോക്സ് തിരുകിയ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 10.45നാണ് 66 കാരി ഡയാന റമോസിനെ ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ട് മാരിയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാസ് വേഗസ് സ്വദേശിനിയായ സ്ത്രീ രണ്ട് ദിവസം മുന്‍പേ തന്നെ ചെക്ക് ഔട്ട് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഹോട്ടലിലെ താമസം അകാരണമായി നീട്ടുകയായിരുന്നു.

ഹൗസ്‌കീപ്പിംഗ് ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. മുറിയില്‍ നിന്ന് സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഫിലാഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് ഡയറക്ട് കണക്ഷനാണുള്ളത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തെയും ഹോട്ടലിനേയും ചുറ്റിപ്പറ്റിയാണ് ്ന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കന്‍ എയര്‍ലൈന്‍സിലെ ജീവനക്കാരിയായിരുന്നു മരിച്ച സ്ത്രീ. സംഭവ്തതില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് അനുശോചനം രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window