Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി: പുതിയ വസ്ത്രം അവതരിപ്പിച്ചത് അഡിഡാസ്
Text By: Team ukmalayalampathram
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോര്‍മാറ്റുകള്‍ക്കായുള്ള ജേഴ്‌സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്‌സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ അഡിഡാസാണ് ജേഴ്‌സി പുറത്തിറക്കിയത്. ''ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി അവതരിപ്പിക്കുന്നു'' അഡിഡാസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. അനിമേറ്റഡ് ഡ്രോണുകള്‍ വഴി മൂന്ന് ജേഴ്‌സികള്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്ന് ഉയരുന്നതാണ് വീഡിയോ. ജേഴ്‌സിക്ക് ആരാധകരുടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
 
Other News in this category

 
 




 
Close Window