Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ താരം പ്രഗ്‌നാനന്ദയ്ക്ക് വേള്‍ഡ് ചെസ് മത്സരത്തില്‍ പരാജയം; മാഗ്‌നസ് കാള്‍സന് കിരീടം
Text By: Team ukmalayalampathram
ഫിഡെ ചെസ് ലോകകപ്പില്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന് കിരീടം. അത്യന്തം വാശിയേറിയ ഫൈനലില്‍ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്‌നാനന്ദയെ കാള്‍സന്‍ തോല്‍പ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ കലാശിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കില്‍ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ് നടന്നത്.

ടൈ ബ്രേക്കറിലെ ആദ്യ ഗെയിമില്‍ കറുത്ത കരുക്കളുമായാണ് കാള്‍സന്‍ കളിച്ചത്. തന്ത്രപരമായ നീക്കത്തോടെ അദ്ദേഹം ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. അതുകൊണ്ടുതന്നെ പ്രതിരോധത്തിലൂന്നിയാണ് പ്രഗ്‌നനന്ദ കളിച്ചത്. ഗെയിം സമനിലയിലായതോടെ കാള്‍സന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ടൈബ്രേക്കറില്‍ ഒന്നര പോയിന്റ് നേടിയാണ് കാള്‍സന്‍ ചെസില്‍ ആദ്യ ലോകകപ്പ് കിരീടം നേടുന്നത്.

ആദ്യ രണ്ട് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ മാഗ്‌നസ് കാള്‍സനെ സമനിലയില്‍ തളക്കാന്‍ പ്രഗ്‌നാനന്ദക്ക് കഴിഞ്ഞിരുന്നു. രണ്ടാം ഗെയിമില്‍ 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു.

ചെസില്‍ അഞ്ച് തവണ ലോകചാംപ്യനായ താരമാണ് മാഗ്‌നസ് കാള്‍സന്‍. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്നയാളാണ് പ്രഗ്‌നാനന്ദ. ലോകകപ്പില്‍ ഇതാദ്യമായാണ് പ്രഗ്‌നാനന്ദയും കാള്‍സനും നേര്‍ക്കുനേര്‍ വന്നത്.
 
Other News in this category

 
 




 
Close Window