Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ചാം ഐപിഎല്‍ കിരീടം
Text By: Team ukmalayalampathram
2023 ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് മഹേന്ദ്ര സിങ്ങും സംഘവും. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.

അഞ്ചുവിക്കറ്റിനാണ് ചെന്നൈയുടെ വിജയം. റിസര്‍വ് ദിനത്തിലും മഴ വില്ലനായി അവതരിച്ചെങ്കിലും മഞ്ഞപ്പടയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഗുജറാത്തിന് പിടിച്ചുനില്‍ക്കാനായില്ല.
അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയനായകനായി.
215 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വെയുമാണ് ഓപ്പണ്‍ ചെയ്തത്. ഇന്നിങ്സിലെ ആദ്യ മൂന്ന് പന്ത് പൂര്‍ത്തിയായപ്പോഴേക്കും മഴ എത്തി. ഇതോടെ മത്സരം രണ്ട് മണിക്കൂറോളം വൈകി. പിന്നീട് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 171 റണ്‍സായി മാറി.
 
Other News in this category

 
 




 
Close Window