Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
7 ദിവസങ്ങള്‍ കൊണ്ട് ഏഴ് ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച് ജാമി സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്
Text By: Team ukmalayalampathram
ഏഴ് ദിവസങ്ങള്‍ കൊണ്ട് ഏഴ് ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇരിക്കുകയാണ് ജാമി മക്‌ഡൊണാള്‍ഡ്. വെറും ആറു ദിവസവും 16 മണിക്കൂറും 14 മിനിറ്റും എടുത്താണ് ജാമി ചൈനയിലെ വന്‍മതില്‍, ഇന്ത്യയിലെ താജ്മഹല്‍, ജോര്‍ദാനിലെ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമര്‍, മച്ചു പിച്ചു പെറു, മെക്‌സിക്കോയിലെ ചിചെനിറ്റ്‌സ ഇറ്റ്‌സ എന്നിവ കണ്ടത്.

യാത്രയ്ക്കിടെ, മിസ്റ്റര്‍ മക്‌ഡൊണാള്‍ഡ് നാല് ഭൂഖണ്ഡങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഒമ്പത് രാജ്യങ്ങളില്‍ ഇറങ്ങി, 13 വിമാനങ്ങളില്‍ പറന്നു, 16 ടാക്‌സികളിലും ഒമ്പത് ബസുകളിലും നാല് ട്രെയിനുകളിലും ഒരു ടോബോഗനിലുമായി ഏകദേശം 22,856 മൈലുകള്‍ സഞ്ചരിച്ചു.

മക്‌ഡൊണാള്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്. അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം ചൈനയിലെ വന്‍മതിലായിരുന്നു. അതിനുശേഷം അദ്ദേഹം താജ്മഹലിലേക്കും ജോര്‍ദാനിലേക്കും പോയി, ശേഷം പുരാതന നഗരമായ പെട്രയിലേക്ക്. ബ്രസീലിലെ
റിയോ ഡി ജനീറോയിലെ ആര്‍ട്ട് ഡെക്കോ പ്രതിമയായ ക്രൈസ്റ്റ് ദി റിഡീമര്‍ കാണാന്‍ പോകുന്നതിനുമുമ്പ് പ്രശസ്തമായ കൊളോസിയം കാണാന്‍ റോമിലേക്കും പറന്നു. ഓണ്‍ലൈനില്‍ 'അഡ്വഞ്ചര്‍മാന്‍' എന്നാണ് മിസ്റ്റര്‍ മക്‌ഡൊണാള്‍ഡ് അറിയപ്പെടുന്നത്.
 
Other News in this category

 
 




 
Close Window