Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.6611 INR
ukmalayalampathram.com
Sat 25th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് അഭയ കേന്ദ്രത്തില്‍ ക്രൂര മര്‍ദനം: വസ്ത്രങ്ങള്‍ അഴിച്ച് മര്‍ദിച്ചെന്ന് 72 വയസ്സുള്ള അമ്മ
Text By: UK Malayalam Pathram
കൊല്ലം തെന്മല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി അഭയകേന്ദ്രത്തില്‍ വയോധികമാര്‍ക്ക് ക്രൂര പീഡനം. പുനര്‍ജനി അഭയകേന്ദ്രത്തിന്റെ ഉടമ അഞ്ചല്‍ സ്വദേശി ബ്രഹ്‌മദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രഹ്‌മദാസ് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന്
എഴുപതും എഴുപത്തിരണ്ടും വയസ്സുള്ള വയോധികര്‍ പരാതിയില്‍ പറയുന്നു. ഇന്ന് സ്ഥാപനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച വയോധികര്‍ പ്രദേശവാസിയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പുറംലോകം വിവരം അറിയുന്നത്.

3 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെടെ 12 പേര്‍ അന്തേവാസികളാണ് അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ബ്രഹ്‌മദാസ് നിര്‍ബന്ധിച്ച് മദ്യം നല്‍കി വസ്ത്രങ്ങള്‍ അഴിച്ച് മര്‍ദിക്കുമായിരുന്നുവെന്ന് വയോധികര്‍ പറയുന്നു. 2018 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ബ്രഹ്‌മദാസിന്റെ ഭാര്യ നടത്തിക്കൊണ്ടു വരികയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ് ഇയാളുടെ ഭാര്യ മരിച്ചത്. ഭാര്യയുടെ മരണത്തിന് ശേഷം ഇയാളാണ് സ്ഥാപനം നോക്കി നടത്തിയിരുന്നത്. ഇന്ന് സ്ഥാപനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച വയോധികര്‍ നാട്ടുകാരിയോട് കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window