Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.6611 INR
ukmalayalampathram.com
Sat 25th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ ആദ്യ ട്രിപ്പില്‍ വണ്ടി ഓടിക്കുന്നത് ഡ്രൈവര്‍ വി.പി. ഷീല; മുഖ്യമന്ത്രി ഈ വണ്ടിയില്‍ സഞ്ചരിക്കും
Text By: UK Malayalam Pathram
കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പുനല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രിയദര്‍ശിനിയുടെ ഉദ്ഘാടന വേദിയില്‍ ചരിത്രനിമിഷം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സഞ്ചരിക്കുന്ന ബസിന്റെ ഡ്രൈവിങ് സീറ്റില്‍ പെരുമ്പാവൂര്‍ ഡിപ്പോയിലെ വി.പി. ഷീല എന്ന പെണ്‍കരുത്ത് സാരഥിയാകും.
പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നല്‍കുന്ന പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയില്‍ സര്‍ക്കാര്‍ എന്നെ മറക്കാതെ ഈ ദൗത്യം ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ഷീല മാധ്യമങ്ങളോട് പറഞ്ഞത്.
കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി (PSC) വഴി നിയമനം ലഭിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഡ്രൈവറാണ് കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ വി.പി. ഷീല (53). പുരുഷാന്മാര്‍ മാത്രമുള്ള മേഖലയിലേക്ക് 13 വര്‍ഷം മുന്‍പാണ് ഷീല കടന്നുവരുന്നത്. തന്റേതായ കഠിനാധ്വാനം കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ സ്വന്തം പേര് ചേര്‍ത്തുവെച്ച ഷീലയ്ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നത് പുത്തരിയല്ല.
 
Other News in this category

 
 




 
Close Window