Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ല: ആരോഗ്യമന്ത്രി; വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത് - ആരോഗ്യമന്ത്രി കെ. മുരളീധരന്‍
Text By: UK Malayalam Pathram
നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടര്‍ന്ന് പിടിക്കാത്തത് കൊണ്ടാണ്. ഏകോപനത്തിന് തിരുവനന്തപുരമാണ് നല്ലത്. പ്രതിപക്ഷം രാഷ്ടീയമായി വേട്ടയാടുന്നു. ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കരുത്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കരുതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

നിപ രോഗിക്ക് വിദേശത്ത് നിന്നെത്തിയ മരുന്ന് നല്‍കിയെന്നും ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. നിപ രോഗബാധിതന്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ആന്റിബോഡി ആദ്യ ഡോസ് 12ന് നല്‍കിയിരുന്നു. ഇല്ലാതിരുന്ന മരുന്ന് ബഹറെയ്‌നില്‍ നിന്നും എത്തിച്ചു. ആദ്യ ഡോസ് ഇന്ന് രാവിലെ നല്‍കി. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 30 ടെസ്റ്റുകള്‍ നടത്തിയതില്‍ 29ഉം നെഗറ്റീവാണ്. രാമനാട്ടുകര ഡിവിഷന്‍ അഞ്ചിലെ 320 വീടുകളില്‍ രോഗലക്ഷണം അറിയാന്‍ സര്‍വേ നടത്തി.
 
Other News in this category

 
 




 
Close Window