Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.6611 INR
ukmalayalampathram.com
Sat 25th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്യാം - മുഖ്യമന്ത്രി വി ഡി സതീശന്‍
Text By: UK Malayalam Pathram
കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര സ്ത്രീകളോടുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ മിച്ചം വരുന്ന തുകയില്‍ അധികവും സര്‍ക്കാരിന് തന്നെ ലഭിക്കുമെന്നും പ്രിയദര്‍ശിനി നിറകണ്ണോടെ കേരളത്തിലെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞത് അഭിമാന നിമിഷമാണ്. അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാ?ഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്യാം.
മെന്‍സ് അസോസിയേഷന്റെ സമരം രസകരമായി കാണുന്നു. പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ മിച്ചം വരുന്ന തുക ആരൊക്കെ വീട്ടില്‍ നല്‍കും. ചെറിയ ശതമാനം നല്‍കും. ബാക്കി തുക സര്‍ക്കാരിന് തന്നെ തിരികെ ലഭിക്കും.
 
Other News in this category

 
 




 
Close Window