Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ കോടികളുടെ തട്ടിപ്പ്: ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു
Text By: UK Malayalam Pathram
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു. കേസിലെ എഫ്ഐആറില്‍ പേരുള്ള എട്ട് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ സഹായിയും ഡ്രൈവറുമായ രാമശങ്കര്‍ യാദവ്, പണമെണ്ണുന്ന വിഭാഗത്തിന്റെ തലവനായ അനുകല്‍പ് മിശ്ര, കണക്കുകള്‍ നോക്കാന്‍ ചുമതലയുണ്ടായിരുന്ന വിരമിച്ച ബാങ്ക് ജീവനക്കാരന്‍ സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് അറസ്റ്റിലായ പ്രമുഖര്‍.
ഇവര്‍ക്ക് പുറമെ പണം എണ്ണുന്ന ജീവനക്കാരായ അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, മനീഷ യാദവ്, ലവ്കുഷ് മിശ്ര, രാമ ശങ്കര്‍ മിശ്ര എന്നിവരെയും പോലീസ് പിടികൂടി. മോഷണം, ക്രിമിനല്‍ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭക്തര്‍ നല്‍കുന്ന വഴിപാടുകള്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് തന്നെ പ്രതികള്‍ തന്ത്രപരമായി വകമാറ്റി സ്വന്തമാക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
 
Other News in this category

 
 




 
Close Window