Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേന്ദ്രസര്‍ക്കാരും സിജെപിയുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി: മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കൊക്രോച്ച് പാര്‍ട്ടി
Text By: UK Malayalam Pathram
കേന്ദ്രസര്‍ക്കാരും സിജെപിയുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ച പൂര്‍ത്തിയായി. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ട് കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കില്ലെന്നാണ് വിവരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം ചേര്‍ന്നത്. സിജെപി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചര്‍ച്ച നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കും. നാളെയും ചര്‍ച്ച നടക്കും. വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നതായും സിജെപി പ്രതിനിധികള്‍ അറിയിച്ചു.

ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്.
 
Other News in this category

 
 




 
Close Window