Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗ്ലാസ്ഗോയില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി മീരാഭായ് ചാനു: വനിതകളുടെ 48 കിലോഗ്രാമില്‍ മിന്നുന്ന പ്രകടനം
Text By: UK Malayalam Pathram
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ച് മീരാഭായ് ചാനു. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര്‍ണ്ണം നേടുന്നത്.

48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര്‍ണ നേട്ടം. ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോഗ്രാമും ഉയര്‍ത്തി. സ്നാച്ചില്‍ 85 കിലോ ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡിടുകയായിരുന്നു ചനു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചനുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സ്വര്‍ണമാണിത്. ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവായ ചനു 2014 ലെ ഗ്ലാസ്‌ഗോ ഗെയിംസിലും വെള്ളി നേടിയിരുന്നു.
 
Other News in this category

 
 




 
Close Window