Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ 14 ജില്ലകളിലും കര്‍ക്കടകത്തിലെ പെരുമഴ: മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍: 3 മരണം
Text By: UK Malayalam Pathram
ശക്തമായ മഴയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് സുമതിയെന്ന സ്ത്രീ മരിച്ചിരുന്നു. കോട്ടയം പൂഞ്ഞാര്‍ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുള്‍പൊട്ടലുണ്ടായി. പയ്യാനിത്തോട്ടത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് യുവാവ് മരിച്ചു. മണപ്പാട്ട് സ്വദേശി ജോസഫിന്‍ ജോണിയാണ് മരിച്ചത്.
14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.
 
Other News in this category

 
 




 
Close Window