Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
Teens Corner
  Add your Comment comment
കാണാതായവരുടെ ഫോട്ടോകള്‍ നിറഞ്ഞ് ആശുപത്രിയുടെ ചുമര്‍: നേപ്പാളില്‍ നിന്നുള്ള കണ്ണീര്‍ക്കാഴ്ചകള്‍ അവസാനിക്കുന്നില്ല
Text By: UK Malayalam Pathram
നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേത്. ടിയു ടീച്ചിംഗ് ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും ഇവിടെ പതിക്കുന്ന ചിത്രങ്ങളുടെ എണ്ണം കൂടുകയാണ്. ഇവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഉറ്റവരെയും ഇവിടെ കാണാം.

ഈ ആശുപത്രിയില്‍ 69 പേരാണ് നിലവില്‍ ഗുരുതരമായി ചികിത്സയില്‍ തുടരുന്നത്. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം ആയിരം കടന്നു. 3,916 പേരെ കാണാനില്ല. ബ്രിട്ടീഷ് പൗരത്വമുള്ള കൊല്ലം പരവൂര്‍ സ്വദേശി സുനന്ദയെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
 
Other News in this category

 
 




 
Close Window