|
ഇളമ്പകപ്പിള്ളി തറനിലം പുരുഷോത്തമന്‍ (73), ഭാര്യ ഇടവൂര്‍ കളപ്പുരയ്ക്കല്‍ ലതാ പുരുഷോത്തമന്‍ (67) എന്നിവരാണ് മരണപ്പെട്ടത്. കിടപ്പുരോഗിയായ ലതയെ ഡോക്ടര്‍ വീട്ടിലെത്തി പരിശോധിച്ചു മടങ്ങുന്നതിനിടെ ഭര്‍ത്താവ് പുരുഷോത്തമന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് പുരുഷോത്തമന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്താന്‍ തീരുമാനിച്ചിരിക്കെ, അന്ന് രാത്രി 11 മണിയോടെ ഭാര്യ ലതയും മരണത്തിന് കീഴടങ്ങി. ജിഷ്ണു, അതുല്‍ വിഷ്ണു എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഗീതു, ശ്രീലക്ഷ്മി. ഇരുവരുടെയും വേര്‍പാടിന്റെ ദുഃഖത്തില്‍ ഒക്കല്‍ എസ്.എന്‍.ഡി.പി. ശാന്തി നിലയത്തില്‍ ദമ്പതികളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. |