Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഭീകരവാദത്തിന്റെ താവളങ്ങള്‍ ഇല്ലാതാക്കണം: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ നരേന്ദ്രമോദിയുടെ ആഹ്വാനം
Text By: UK Malayalam Pathram
ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് ശക്തമായ ആഹ്വാനം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ വിഷയത്തില്‍ 'ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ല' എന്ന് വ്യക്തമാക്കി. 'ഭീകരവാദത്തിന്റെ മുഴുവന്‍ സംവിധാനങ്ങളെയും-അതിന്റെ ധനസഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവല്‍ക്കരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയെല്ലാം നാം ഇല്ലാതാക്കണം,' പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍ മോദി ഈ സന്ദേശം നല്‍കിയത്.
SCO ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ, ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്, ആളുകളെ റിക്രൂട്ട് ചെയ്യുന്നത്, തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്, സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നത് തുടങ്ങിയവക്ക് പിന്തുണ നല്‍കുന്ന മുഴുവന്‍ സംവിധാനങ്ങളും തകര്‍ക്കാന്‍ അംഗരാജ്യങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window