Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
UK Special
  Add your Comment comment
ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്താത്ത കുറ്റവാളികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍; ഇംഗ്ലണ്ടിലും വെയില്‍സിലും പുതിയ നടപടികള്‍
reporter

ലണ്ടന്‍: ശിക്ഷാവിധി പ്രഖ്യാപിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിക്കുന്ന കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ജഡ്ജിമാര്‍ക്ക് അധികാരം നല്‍കുന്നു. അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരാനിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം സെല്ലില്‍ ഒറ്റയ്ക്ക് കഴിയാന്‍ നിര്‍ദേശിക്കുന്നതിനും ജയില്‍ സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കുന്നതിനും ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതിനും കഴിയും. നിലവില്‍ ശിക്ഷാവിധി കേള്‍ക്കാന്‍ ഹാജരാകാത്തവര്‍ക്ക് പിഴയോ കോടതിയലക്ഷ്യത്തിന് രണ്ടു വര്‍ഷംവരെ അധിക തടവോ നല്‍കാം. എന്നാല്‍ ഇതിനകം തടവില്‍ കഴിയുന്നവരെ കോടതിയിലെത്തിക്കാന്‍ അധികശിക്ഷയുടെ മുന്നറിയിപ്പ് മാത്രം ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

പുതിയ വ്യവസ്ഥകള്‍ പ്രകാരം കുറ്റവാളികളെ മൂന്നാഴ്ചവരെ സെല്ലില്‍ ഒറ്റയ്ക്ക് പാര്‍പ്പിക്കാം. സാമൂഹിക സന്ദര്‍ശനങ്ങള്‍ക്ക് ഏകദേശം ഒരു മാസത്തേക്ക് വിലക്കേര്‍പ്പെടുത്താനും ജയില്‍ ആനുകൂല്യങ്ങള്‍ കൂടുതല്‍ കാലത്തേക്ക് പിന്‍വലിക്കാനും കഴിയും. കൂടാതെ, ഏകദേശം മൂന്നു മാസത്തേക്ക് നാലാഴ്ചയിലൊരിക്കല്‍ മാത്രം സന്ദര്‍ശനം അനുവദിക്കുന്ന തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താം. പതിനെട്ടുമുതല്‍ ഇരുപതുവരെ പ്രായമുള്ള കുറ്റവാളികള്‍ക്കും സമാന നിയന്ത്രണങ്ങള്‍ ബാധകമാകുമെങ്കിലും അവയുടെ കാലാവധി കുറവായിരിക്കും. അതേസമയം, കുറ്റവാളികളുടെ കുട്ടികള്‍ക്ക് ജയിലില്‍ സന്ദര്‍ശനം നടത്തുന്നതിന് വിലക്ക് ബാധകമാകില്ല. നീതിയെ നേരിടേണ്ട സമയവും സാഹചര്യവും കുറ്റവാളികള്‍ സ്വയം തീരുമാനിക്കുന്ന അവസ്ഥ അനുവദിക്കാനാകില്ലെന്ന് പ്രിസണ്‍സ് മന്ത്രി കാതറിന്‍ മക്കിനല്‍ പറഞ്ഞു. ശിക്ഷാവിധി പ്രഖ്യാപിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരിക്കുന്നത് ഇരകളെയും അവരുടെ കുടുംബങ്ങളെയും അവഹേളിക്കുന്ന നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window