Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് 15 വര്‍ഷം കാത്തിരിപ്പ്; നിര്‍ദേശത്തിനെതിരെ ലേബറില്‍ എതിര്‍പ്പ് ശക്തം
reporter

ലണ്ടന്‍: വിദേശ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസാനുമതി ലഭിക്കുന്നതിനുള്ള കാത്തിരിപ്പുകാലം 15 വര്‍ഷമാക്കാനുള്ള ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ നിര്‍ദേശത്തിനെതിരെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാകുന്നു. മന്ത്രിമാരും എംപിമാരും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമോയെന്ന ചര്‍ച്ചയും സജീവമായി. നിലവില്‍ അഞ്ചുവര്‍ഷത്തെ താമസത്തിനുശേഷം അപേക്ഷിക്കാവുന്ന ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍ എന്ന സ്ഥിരതാമസാനുമതിയുടെ യോഗ്യതാകാലം 15 വര്‍ഷമായി ഉയര്‍ത്താനാണ് നിര്‍ദേശം. 2021 മുതല്‍ ബ്രിട്ടനിലെത്തിയവര്‍ക്കും പുതിയ വ്യവസ്ഥ ബാധകമാക്കുന്നത് പരിഗണനയിലുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടരുകയാണ്.

അതേസമയം, പരിചരണ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ പുതിയ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ പരിഗണിക്കാമെന്ന് മഹ്‌മൂദ് നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നിര്‍ദേശത്തെച്ചൊല്ലി മന്ത്രിസഭയ്ക്കുള്ളിലും അഭിപ്രായവ്യത്യാസം ഉയര്‍ന്നിട്ടുണ്ട്. ഊര്‍ജമന്ത്രി മിയാറ്റ ഫാന്‍ബുള്ളെ ബുധനാഴ്ചയും നിര്‍ദേശത്തിന് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചു. ഭവനമന്ത്രി ആഞ്ചല റെയ്‌നറും നേരത്തേ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. നിരവധി ലേബര്‍ എംപിമാരും എതിര്‍പ്പുമായി രംഗത്തുള്ളതിനാല്‍, കൂടിയാലോചനകള്‍ക്കുശേഷം സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

 
Other News in this category

 
 




 
Close Window