Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
ഹാരി- മേഗന്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രീതി പട്ടേല്‍ രംഗത്ത്, സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
Reporter

ലണ്ടന്‍: ഹാരിയും ഭാര്യ മേഗനും രാജപദവികള്‍ ഒഴിഞ്ഞ തീരുമാനത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി പട്ടേല്‍ രംഗത്ത്. പ്രതിസന്ധി കൂടുതല്‍ വഷളാകാതിരിക്കാന്‍ വേണ്ടിയാണ് പ്രീതി പട്ടേല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. രാജദമ്പതികളുടെ നിലവിലെ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ പ്രീതി പട്ടേല്‍ ശ്രദ്ധചെലുത്തും. എന്നാല്‍ ഇവര്‍ കാനഡയിലേക്ക് പറന്നാല്‍ സുരക്ഷയ്ക്കായി വേണ്ടിവരുന്ന ചെലവുകളുടെ കാര്യവും ഹോം സെക്രട്ടറി പരിശോധിക്കും. രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍മാറുമ്പോള്‍ നികുതിദായകന്റെ ചെലവില്‍ സുരക്ഷ ഒരുക്കുന്നത് വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. വര്‍ഷത്തില്‍ മില്യണ്‍ കണക്കിന് പൗണ്ടാണ് ഇവരുടെ സുരക്ഷയ്ക്കായി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ചിലവാക്കുന്നത്.

ഇതിനിടെ കുടുംബത്തില്‍ നടക്കുന്ന പോരാട്ടത്തിന് പരിഹാരം കാണാന്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഉത്തരവിട്ടിട്ടുണ്ട്. പേരക്കുട്ടിയും, ഭാര്യയും മുന്‍നിര രാജകീയ ഉത്തരവാദിത്വങ്ങള്‍ ഉപേക്ഷിച്ചതോടെ രൂപപ്പെട്ട പ്രതിസന്ധി കുടുംബ ബന്ധങ്ങളെ ബാധിക്കുകയാണ്. വെയില്‍സ് രാജകുമാരന്‍, വില്ല്യം രാജകുമാരന്‍, ഹാരി എന്നിവരുമായി രാജ്ഞി സംസാരിച്ചു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ നടപടി കണ്ടെത്താനാണ് നിര്‍ദ്ദേശം. 35-കാരനായ ഹാരിയ്ക്കും, 38-കാരിയായ മെഗാനും രാജകീയ പദവികള്‍ നഷ്ടമാകില്ലെന്നാണ് അന്തപ്പുരവാസികള്‍ വിവരം നല്‍കുന്നത്. ഇവര്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം നല്‍കാനും കൊട്ടാരം ഒരുങ്ങുകയാണ്.

പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഹാരി രാജകുമാരന്റെ തലയില്‍ ഏല്‍പ്പിച്ച് കാനഡയില്‍ എട്ട് മാസം പ്രായമായ മകന്‍ ആര്‍ച്ചിയുടെ അരികിലേക്ക് സസെക്സ് ഡച്ചസ് മേഗന്‍ പറന്നു. ഇനി അടുത്തൊന്നും മെഗാന്‍ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജകീയ ദൗത്യങ്ങളില്‍ നിന്നും ഇടവേളയെടുത്ത് വാന്‍കോവറില്‍ എഴാഴ്ച നീണ്ട താമസത്തിനൊടുവിലാണ് രാജകീയ ദമ്പതികള്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി നടത്തിയത്.

 
Other News in this category

 
 




 
Close Window