|
ഒരുകാലത്ത് തന്നെ അധിക്ഷേപിച്ചവരാണ് ഇന്നത്തെ തന്നെ സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. ''ഇപ്പോള്‍ എന്റെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പ്രതിജ്ഞ ചെയ്ത കാര്യങ്ങള്‍ നിറവേറ്റുക. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഞാന്‍ എന്നെ തന്നെ സമര്‍പ്പിച്ചിരിക്കുന്നു,'' മോദി പറഞ്ഞു.
ഇന്ത്യയാണ് തന്റെ കുടുംബമെന്നും രാജ്യത്തിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുടുംബത്തിനപ്പുറത്തേക്ക് നോക്കാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്നമെന്നും മോദി പറഞ്ഞു. തന്റെ വ്യക്തിത്വത്തിലെ വൈകാരിക വശം എങ്ങനെ മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാനാകുന്നുവെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. |