Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
ബ്രെക്‌സിറ്റ്: പുതിയ കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി
Reporter

ലണ്ടന്‍: ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി. ബില്ലിന് അനുകൂലമായി 330 വോട്ടും എതിര്‍ത്ത് 234 വോട്ടും ലഭിച്ചു. ഇതോടെ ബ്രിട്ടന്‍ മൂന്നുവര്‍ഷമായി നേരിടുന്ന ബ്രെക്‌സിറ്റ് കുരുക്കിനാണ് പരിഹാരമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം തേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് ബ്രെക്‌സിറ്റ് കടമ്പ എളുപ്പം കടക്കാനായത്. ജനപ്രതിനിധിസഭയില്‍ കരാര്‍ പാസായതോടെ ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വോട്ടിനിടും. തുടര്‍ന്നാവും ബില്‍ നിയമമാക്കാനുള്ള മറ്റ് നടപടികളിലേക്ക് കടക്കുക. ജനുവരി 31ന് മുന്‍പ് കരാര്‍ യഥാര്‍ഥ്യമാക്കുമെന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. 2020 ഡിസംബര്‍ 31 ആണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നിന്ന് വേര്‍പെടുന്നതോടെ സ്വതന്ത്രവ്യാപാരത്തിന്റെ വെല്ലുവിളികളാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്.

രാജ്യം ബ്രസല്‍സില്‍ നിന്നും വേര്‍പിരിയാന്‍ ഒരുങ്ങുന്ന വേളയില്‍ പാര്‍ലമെന്റ് തീരുമാനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഡിസംബറില്‍ ബോറിസ് നേതൃത്വത്തിലുള്ള ടോറികള്‍ക്ക് ലഭിച്ച മികച്ച വിജയമാണ് വിത്ഡ്രോവല്‍ ബില്‍ പാസാക്കുന്നതിലേക്ക് നയിച്ചത്. മുന്‍ രണ്ട് ടോറി ഭരണകൂടങ്ങളാണ് ബ്രക്സിറ്റ് ബില്‍ പാസാക്കാന്‍ കഴിയാതെ പിന്‍വാങ്ങിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റം ജനുവരി 31ന് രാത്രി 11 മണിക്ക് തന്നെ സംഭവിക്കുമെന്നാണ് ഇതോടെ കരുതുന്നത്. ഈ വിഷയത്തില്‍ ആശ്വാസം ആകുമെങ്കിലും ഇയുവുമായുള്ള ഭാവി ബന്ധത്തിന്റെ പേരിലുള്ള അടിതുടങ്ങാനുള്ള സമയമാണ് സംജാതമാകുന്നത്. വ്യാപാര കരാര്‍ നേടാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന ട്രാന്‍സിഷന്‍ പിരീഡ് 2020ന് അപ്പുറത്തേക്ക് പോകേണ്ടെന്നാണ് ബോറിസിന്റെ നയമെങ്കിലും ഇയു ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. വ്യാപാര ചര്‍ച്ചകളാണ് ഇനിയുള്ള ബ്രക്സിറ്റ് ചര്‍ച്ചകളിലെ സുപ്രധാന വിഷയം.

 
Other News in this category

 
 




 
Close Window