Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
ഏറ്റവും താഴ്ന്ന റാങ്കിലേക്ക് കൂപ്പുകുത്തി യുകെ പാസ്പോര്‍ട്ട്; 2020ല്‍ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ 8ാം സ്ഥാനം
Reporter

ലണ്ടന്‍: 2020ല്‍ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവന്നു. വിഖ്യാതമായ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പട്ടികയാണ് പുറത്തുവന്നത്. 191 രാജ്യങ്ങളില്‍ വിസ ഫ്രീ/വിസ ഓണ്‍ അറൈവല്‍ സൗകര്യമുള്ളതാണ് ജപ്പാന്റെ പാസ്പോര്‍ട്ട്. പട്ടികയില്‍ 8-ാം സ്ഥാനത്താണ് യുടെ. ഇന്ത്യയുടെ സ്ഥാനം 84 ആണ്. അമേരിക്കയും യുകെയ്ക്ക് ഒപ്പം എട്ടാം സ്ഥാനം പങ്കിടുന്നു.

2006ല്‍ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന റാങ്കിലേക്കാണ് യുകെ പാസ്പോര്‍ട്ട് കൂപ്പ് കുത്തിയത്. 2010,2013,2014,2015 തുടങ്ങി തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായിരുന്നു യുകെയുടേത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് യുകെ പാസ്പോര്‍ട്ടിന്റെ ശക്തി ക്ഷയിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ സൂചികയില്‍ മൂന്നാം സ്ഥാനത്തേക്കും 2017ല്‍ നാലാം സ്ഥാനത്തേക്കും 2018ല്‍ അഞ്ചാം സ്ഥാനത്തേക്കും 2019ല്‍ എട്ടാം സ്ഥാനത്തേക്കും കൂപ്പുകുത്തി. 184 രാജ്യങ്ങളിലേക്കാണ് യുകെ പാസ്പോര്‍ട്ട് ഉപയോഗിച്ച് നിലവില്‍ വിസരഹിത പ്രവേശമുള്ളത്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഡാറ്റ പ്രകാരമാണ് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍കൂട്ടിയുള്ള വിസ കൂടാതെ പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് കൂടുതല്‍ രാജ്യങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതി അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ടിന്റെ റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.സിംഗപ്പുര്‍ ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. ജര്‍മ്മനി, ദക്ഷിണകൊറിയ, ഇറ്റലി, ഫിന്‍ലന്‍ഡ്, സ്പെയിന്‍, ലക്സംബര്‍ഗ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. പാകിസ്ഥാന്‍(104), സിറിയ(105), ഇറാഖ്(106), അഫ്ഗാനിസ്ഥാന്‍(107) തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലുള്ളത്.

 
Other News in this category

 
 




 
Close Window