Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd May 2024
 
 
UK Special
  Add your Comment comment
രാജകീയ പദവികള്‍ ഉപേക്ഷിച്ച തീരുമാനം; ഹാരിയ്ക്കും മേഗനും എതിരെ ജനരോഷമെന്ന് സര്‍വേ
Reporter

 ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഉപേക്ഷിക്കാന്‍ എടുത്ത തീരുമാനം രാജ്ഞിയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് പൊതു ജനങ്ങള്‍ക്കിടയില്‍ നടന്ന സര്‍വ്വേ റിപ്പോര്‍ട്ട്. ഈ തീരുമാനത്തില്‍ ജനങ്ങള്‍ കടുത്ത അതൃപ്തിയിലാണെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. ഡെയ്ലി മെയില്‍ നടത്തിയ സര്‍വേയില്‍ ദമ്പതികള്‍ക്ക് എതിരെ ജനരോഷം ശക്തമാണ് എന്നാണ് പറയുന്നത്. രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍മാറിയ സ്ഥിതിക്ക് ഇവരുടെ പദവികളും, ആനുകൂല്യങ്ങളും പിന്‍വലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്നു സര്‍വേ വ്യക്തമാക്കി. ഹാരിയെയും, മേഗാനെയും വിന്‍ഡ്സര്‍ കോട്ടേജില്‍ നിന്നും പുറത്താക്കണമെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു. ഇതിന് പുറമെ കോട്ടേജ് പുനരുദ്ധരിക്കാന്‍ ചെലവാക്കിയ 2.4 മില്ല്യണ്‍ പൗണ്ട് പൊതുപണം ഇവരില്‍ നിന്നും തിരിച്ചുപിടിക്കാനും ജനങ്ങള്‍ ആവശ്യപ്പെടുന്നു.മേഗാന്‍ മാര്‍ക്കിളാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്ന് ജനം വിശ്വസിക്കുന്നു. നാല് ശതമാനം പേര്‍ മാത്രമാണ് മറിച്ച് ചിന്തിച്ചത്. ഹാരി രാജകുമാരന്‍ പ്രശ്നങ്ങളുടെ നടുവിലാണെന്ന് ചാള്‍സ് രാജകുമാരന്‍ ഭയപ്പെടുന്നതിന് ഇടെയാണ് ജനങ്ങള്‍ ഈ നിലപാട് രേഖപ്പെടുത്തിയത്. കാനഡയിലെ വാന്‍കോവറിലേക്ക് മേഗാന്‍ മടങ്ങിയതിന് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഉത്തരവാദിത്വം ഹാരിയുടെ ചുമലിലായി.

ഹാരി, മേഗാന്‍ എന്നിവരുടെ ഭാവിയെക്കുറിച്ച് കരാറുണ്ടാക്കാന്‍ രാജ്ഞി കൊട്ടാര അധികൃതര്‍ക്ക് 72 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പദ്ധതികള്‍ എത്രയും വേഗം തീരുമാനിക്കാമെന്നാണ് സസെക്സ് ദമ്പതികളുടെ പ്രതീക്ഷ. രാജാധികാരത്തില്‍ നിന്നും ഇരുവരെയും ആട്ടിയോടിച്ചതാണെന്ന ഐടിവി അവതാരകന്‍ ടോം ബ്രാന്‍ഡിയുടെ ആരോപണം കൊട്ടാരം തള്ളി. ബരാക് ഒബാമയും, മിഷേല്‍ ഒബാമയുമാണ് രാജകീയ ദമ്പതികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട് .രാജകുടുംബത്തില്‍ ഉണ്ടായ പൊട്ടിത്തെറിയ്ക്കിടെ മേഗന്‍ വീണ്ടും കാനഡയ്ക്ക് പറന്നിരുന്നു. ഹാരിയെ കൂടാതെയാണ് യാത്ര. ഹാരി രാജകുമാരനെ രാജകുടുംബവുമായി അകറ്റിയെന്ന ആരോപണം ഉയരവെയാണ് മേഗന്റെ യാത്ര. മേഗാന്‍ ഉടനെ മടങ്ങിയെത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്വം തല്‍ക്കാലം ഹാരിയുടെ തലയിലായി. എട്ട് മാസം പ്രായമായ മകന്‍ ആര്‍ച്ചി കാനഡയില്‍ ആയയ്ക്കൊപ്പമാണ്.തിങ്കളാഴ്ച യുകെയിലെത്തിയ മേഗാന്‍ ഉടനെ തിരിച്ചുപോകാനുള്ള തയാറെടുപ്പോടെയാണ് വന്നത്. വാന്‍കോവറില്‍ ഏഴാഴ്ച നീണ്ട താമസത്തിനൊടുവിലാണ് രാജകീയ ദമ്പതികള്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ രാജകീയ ചമതലകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി നടത്തിയത്. കരീടാവകാശിയായ ഹാരി രാജകുമാരനും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നതായി നടത്തിയ നാടകീയ പ്രഖ്യാപനം ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് കൊട്ടാരം പോലും വിവരമറിയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഹാരി, മെഗാന്‍ ദമ്പതികളുടെ പ്രഖ്യാപനം തികച്ചും വ്യക്തിപരമായി നടപ്പാക്കിയതിനാല്‍ ഇതിലെ വിവരങ്ങള്‍ സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നില്ല.

 
Other News in this category

 
 




 
Close Window