Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
വാക്കു തര്‍ക്കങ്ങളുടെ മൂന്ന് വര്‍ഷം:ഒടുവില്‍ ബ്രക്‌സിറ്റ് കരാര്‍ വന്‍ ഭൂരിപക്ഷത്തോടെ കോമണ്‍സില്‍ പാസായി
Reporter
ബോറിസിന്റെ കരട് നിയമത്തിന്റെ മൂന്നാം അവതരണത്തില്‍ 231നെതിരെ 330 വോട്ടുകള്‍ക്കാണ് പാസായത്. 99 വോട്ടുകളുടെ ഭൂരിപക്ഷം. ലേബര്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്നാണ് ഇയു വിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ കോമണ്‍സിന്റെ കടമ്പ കടന്നത്.

കോമണ്‍സിലെ അവസാന കടമ്പയും കടന്നു ബില്‍ ലോര്‍ഡ്‌സില്‍ എത്തുമ്പോള്‍ റിമെയിനര്‍ പിയേഴ്‌സ് ഭേദഗതികള്‍ മുന്നോട്ട് വെയ്ക്കുമെന്നാണ് കരുതുന്നത്. എങ്കിലും കോമണ്‍സിന്റെ നിലപാടിനോട് യോജിക്കുമെന്നാണ് വിലയിരുത്തല്‍ . മുന്‍ നിശ്ചയിച്ചപോലെ ഈ മാസം തന്നെ ബില്‍ പാസാക്കി ബ്രക്‌സിറ്റ് നടപ്പാക്കാമെന്നാണ് മന്ത്രിമാരുടെ കണക്കു കൂട്ടല്‍ . രാജ്യത്തിന്റെ നിയമപുസ്തകത്തില്‍ ജനുവരി 22ന് ബില്‍ എഴുതിച്ചേര്‍ക്കും. ബില്‍ 234നെതിരേ 358 വോട്ടിനാണ് കഴിഞ്ഞമാസം പാസായത്.

ഡിസംബറില്‍ ബോറിസ് നേതൃത്വത്തിലുള്ള ടോറികള്‍ക്ക് ലഭിച്ച മികച്ച വിജയമാണ് വിത്‌ഡ്രോവല്‍ ബില്‍ അനായാസം പാസാക്കുന്നതിലേക്ക് എത്തിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റം ജനുവരി 31ന് രാത്രി 11 മണിക്ക് തന്നെ സംഭവിക്കുമെന്നാണ് സൂചന. എങ്കിലും ഇയുവുമായുള്ള ഭാവി ബന്ധത്തിന്റെ പേരിലുള്ള ആശങ്ക തുടരും.

ട്രാന്‍സിഷന്‍ പിരീഡ് 2023 വരെ ദീര്‍ഘിപ്പിക്കുന്ന ഇയു വിത്‌ഡ്രോവല്‍ ബില്‍ ഭേദഗതിയാണ് ജെറമി കോര്‍ബിന്‍ നേരത്തെ സഭയുടെ മേശപ്പുറത്ത് വെച്ചത്. പക്ഷേ ബ്രക്‌സിറ്റ് വൈകിപ്പിക്കല്‍ ഇനി സാധ്യമല്ലെന്ന് പ്രധാനമന്ത്രി ആദ്യമേ പ്രഖ്യാപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window