Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
കാറ്റും മഴയും;80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ്, പെരുമഴ പെയ്യും
Reporter
നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലായി 80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട് . കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും, ഗതാഗതം താറുമാറാകും സാധ്യതയുണ്ട്. ഇതിന് പുറമെ 4 ഇഞ്ച് വരെ മഴയും ഉണ്ടാവും

വെസ്റ്റ്, വെയില്‍സ് പ്രദേശങ്ങളില്‍ കാറ്റ് നാശം വിതയ്ക്കും . വൈകുന്നേരം 6 മണി വരെ സ്‌നോഡോണിയ, പെന്നൈന്‍സ്, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ മെറ്റ് ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാറ്റിന്റെ വേഗത 70 മൈല്‍ വരെ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ പ്രവചനക്കാരുടെ മുന്നറിയിപ്പ്. കാറ്റ് കനക്കുന്നതോടെ പവര്‍കട്ടും, റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഞായറാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ മറ്റൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ചാനല്‍ ഫെറികളെയും, മറ്റ് ഗതാഗത സംവിധാനങ്ങളെയും ഇത് ബാധിക്കും. തീരപ്രദേശങ്ങളില്‍ ഉയരത്തിലുള്ള തിരകള്‍ അപകടം സൃഷ്ടിക്കും. കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ വീഴുന്നത് ഗതാഗതം തടസ്സപ്പെടുത്തും.
 
Other News in this category

 
 




 
Close Window