Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
സിനിമ
  Add your Comment comment
പ്രായം തോല്‍ക്കുന്ന ഫോട്ടോകളുമായി സംയുക്ത: നാല്‍പ്പത്തി രണ്ടാം വയസ്സിലും പതിനാറിന്റെ സൗന്ദര്യം
reporter
പ്രായം റിവേഴ്സ് ഗിയറില്‍ ഓടുന്നയാള്‍ മമ്മൂട്ടി മാത്രമല്ല, നടിമാരുടെ കാര്യത്തില്‍ അതില്‍ സംയുക്തയ്ക്കും നല്ലൊരു പങ്കുണ്ട് എന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കും. 42-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്നതില്‍ സംയുക്ത പുലര്‍ത്തുന്ന ശ്രദ്ധയ്ക്ക് ഈ ചിത്രങ്ങള്‍ മാത്രം മതി.
യോഗയില്‍ പ്രാവീണ്യമുള്ള സംയുക്ത ചിട്ടയായ ജീവിത ശൈലിയിലൂടെ തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തി പോരുന്നുണ്ട്. ഏക മകന്‍ ദക്ഷ് ധാര്‍മിക്കിന്റെ അമ്മയുടെ റോളിലും ബിജുവിന്റെ ഭാര്യയുടെ റോളിലും ജീവിതത്തില്‍ സംയുക്തയുടെ കോള്‍ ഷീറ്റ് ഫുള്‍ ആണ്.
സാരി ചുറ്റി, ഭാര്യയുടെയും അമ്മയുടെയും വേഷങ്ങളില്‍ തിളങ്ങുമ്പോള്‍, സംയുക്ത വര്‍മ്മ (ടമാ്യൗസവേമ ഢമൃാമ) എന്ന നായികയ്ക്ക് കഷ്ടിച്ച് 20 വയസ്സ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകര്‍ പലരും അറിഞ്ഞിരുന്നില്ല. പ്രായത്തേക്കാള്‍ പക്വതയുള്ള റോളുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംയുക്തയ്ക്കു തന്റെതായ ശൈലി ഉണ്ടായിരുന്നു. ആ അഭിനയ പാടവത്തിന് ആരാധകരും ഏറെയായിരുന്നു.

ഇന്ന് 30നോടടുത്താല്‍ പോലും നായികമാര്‍ക്ക് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷം ചെയ്യാനുള്ള അവസരം ലഭിക്കുമ്പോള്‍, ഇരുത്തം വന്ന വേഷങ്ങളില്‍ തിളങ്ങിയ സംയുക്ത തന്റെ 23-ാം വയസ്സില്‍ ബിജു മേനോന്റെ ഭാര്യയായി ബിഗ് സ്‌ക്രീനില്‍ നിന്നും മറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തരക്കേടില്ലാത്ത വിധം സജീവമായ സംയുക്ത കുത്താമ്പുള്ളി സാരി അണിഞ്ഞ ലുക്കിലെ ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത് .
 
Other News in this category

 
 




 
Close Window