Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
സിനിമ
  Add your Comment comment
ജീവയുടെ പുതിയ ചിത്രം- ബ്ലാക്ക്; നായികയായി എത്തുന്നത് പ്രിയ ഭവാനി ശങ്കര്‍
Text By: Reporter, ukmalayalampathram
നവാഗതനായ ബാലസുബ്രമണി സംവിധാനം ചെയ്യുന്ന ബ്ലാക്ക് ആണ് ജീവയുടെതായി എത്തുന്ന പുതിയ ചിത്രം. ഹെറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. നവദമ്പതികള്‍ പുതിയ ഒരു അപാര്‍ട്മെന്റില്‍ എത്തുന്നതും അവിടെ താമസം തുടങ്ങിയ ശേഷം ഇരുവരും നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നടന്‍ ആര്യയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം ഗോകുല്‍ ബിനോയ്, സംഗീതസംവിധാനം സാം സിഎസ്, എഡിറ്റര്‍ ഫിലോമിന്‍ രാജ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ മെട്രോ മഹേഷ്, ഗാനരചയിതാക്കള്‍ മദന്‍ കാര്‍ക്കി, ചന്ദ്രു, കൊറിയോഗ്രാഫര്‍ ഷെരീഫ് എന്നിവരാണ് പ്രധാന അണിയറ പ്രവര്‍ത്തകര്‍.
തമിഴിലെ യുവതാരങ്ങളില്‍ പ്രമുഖനാണ് ജീവ.ബോക്‌സ് ഓഫീസില്‍ വിജയം കുറിക്കാന്‍ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോക്സോഫീസില്‍ വിജയം കുറിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
 
Other News in this category

 
 




 
Close Window