Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
സിനിമ
  Add your Comment comment
അമേരിക്കയിലെ പ്രശസ്ത ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമായി തിരഞ്ഞെടുത്ത് 'വടക്കന്‍'
Text By: Reporter, ukmalayalampathram
ഇതാദ്യമായാണ് ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാളം ചിത്രം ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നത്. സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ചിത്രം ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഈ മാസം 28നായിരുന്നു ഫെസ്റ്റിവല്‍ നടന്നത്.

സെലിബ്രിറ്റികളും ഹൊറര്‍ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്‌ക്രീനിങ്ങില്‍ 7 സിനിമകളില്‍ ഒന്നായാണ് വടക്കന്‍ തെരഞ്ഞെടുക്കപ്പെട്ടത്. റസൂല്‍ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാല്‍, ഉണ്ണി ആര്‍. എന്നീ പ്രശസ്തര്‍ അണിയറയില്‍ ഒരുമിക്കുന്ന 'വടക്കന്‍' ഈ വിഭാഗത്തില്‍ ഇടംനേടിയ ഏക മലയാളചിത്രവുമാണ്.
മുമ്പ്, ഹൊറര്‍, ത്രില്ലര്‍, സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ മാത്രമുള്ള ബ്രസ്സല്‍സ് ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് ''വടക്കന്‍'' ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കന്‍' ഒരുക്കിയിരിക്കുന്നത്. മലയാളി സിനിമാ പ്രേക്ഷകര്‍ക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്‌സില്‍ ആദ്യത്തേതായാണ് 'വടക്കന്‍' എത്തുന്നത്.
 
Other News in this category

 
 




 
Close Window