Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
സിനിമ
  Add your Comment comment
മമ്മൂട്ടിക്കൊപ്പം കേന്ദ്രകഥാപാത്രമായി വിനായകന്‍: ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി
Text By: Reporter, ukmalayalampathram
മമ്മൂട്ടിയ്ക്കൊപ്പം കേന്ദ്ര കഥാപാത്രമായി വിനായകന്‍. വന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു. ജോമോന്‍ ടി ജോണ്‍ ആയിരിക്കും ക്യാമറ ചലിപ്പിക്കുക. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രോജക്ടാണിത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ മമ്മൂട്ടി പങ്കുവച്ചു.

പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗര്‍കോവിലിലാണ് നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ലൊക്കേഷനിലേക്ക് പോകുന്നതിനായി മമ്മൂട്ടി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

മമ്മൂട്ടിയുടെ പുതിയ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടിയായിരിക്കാം ഈ ലുക്ക് എന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
 
Other News in this category

 
 




 
Close Window