Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
സിനിമ
  Add your Comment comment
'ചതുരം':വീഡിയോക്ക് എതിരേയുള്ള ആക്രമണങ്ങള്‍ക്കു പ്രതികരണവുമായി സാസ്വിക
reporter
സദാചാര ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി സ്വാസിക. സ്വാസികയും റോഷന്‍ മാത്യുവും ഒന്നിക്കുന്ന 'ചതുരം' എന്ന സിനിമയുടെ സ്‌നീക്ക് പീക്ക് വിഡിയോയില്‍ വന്ന കമന്റുകളോടാണ് നടി പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്വാസിക തന്നെയാണ് വിഡിയോ പങ്കുവച്ചത്. സ്വാസികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി.

ചതുരത്തിലെ ഒരു ഇന്റിമേറ്റ് സീനാണ് സ്വാസിക പങ്കുവച്ചത്. 'ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്? താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല' എന്ന് ഒരു യൂസര്‍ കമന്റ് ചെയ്തു. ഇതിനോടായിരുന്നു സ്വാസികയുടെ പ്രതികരണം.

'അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം.

അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്..

തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.'- സ്വാസിക മറുപടി കമന്റായി കുറിച്ചു.
 
Other News in this category

 
 




 
Close Window