Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
സിനിമ
  Add your Comment comment
കോടികള്‍ പ്രതിഫലം വാഗ്ദാനംചെയ്തിട്ടും ലഹരി വസ്തുക്കളുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് അല്ലു അര്‍ജുന്‍
reporter
കോടികള്‍ വാഗ്ദാനം ചെയ്തിട്ടും ലഹരി വസ്തുക്കളുടെ പരസ്യത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് അല്ലു അര്‍ജുന്‍. അടുത്തിടെയാണ് പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ താരം വേണ്ടെന്നു വെച്ചത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മദ്യ കമ്പനിയുടെ കോടികളുടെ ഓഫറിനോടും താരം മുഖം തിരിച്ചിരിക്കുകയാണ്. കോളമിസ്റ്റ് മനോബാലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാന്‍മസാലയുടേയും മദ്യത്തിന്റേയും പരസ്യത്തില്‍ അഭിനയിക്കാന്‍ പത്ത് കോടിയാണ് അല്ലു അര്‍ജുന് വാഗ്ദാനം ചെയ്തത്. എന്നാല്‍ തന്റെ തീരുമാനം ആരാധകരില്‍ തെറ്റായ സ്വാധീനമുണ്ടാക്കുമെന്നതിനാല്‍ അദ്ദേഹം ആ ഓഫര്‍ വേണ്ടെന്നു വെച്ചു.
പുഷ്പയുടെ രണ്ടാം ഭാഗത്തിനുള്ളി കാത്തിരിപ്പിലാണ് അല്ലു അര്‍ജുന്‍ (അഹഹൗ അൃഷൗി)ആരാധകര്‍. സിനിമകളിലെ പ്രകടനത്തിലൂടെ മാത്രമല്ല, അല്ലു അര്‍ജുന്‍ ആരാധകരെ നേടിയത്. സിനിമയ്ക്ക് പുറത്ത്, മാതൃകാപരമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.

ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കോടികളാണ് താരം പ്രതിഫലം വാങ്ങുന്നത്. പരസ്യ ചിത്രങ്ങള്‍ക്കും താരം വന്‍തുക ഈടാക്കുന്നുണ്ട്. കോടികള്‍ വാങ്ങി താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ആരാധകരെ തെറ്റായ രീതിയില്‍ സ്വാധീനിക്കരുത് എന്ന നിര്‍ബന്ധം താരത്തിനുണ്ട്.
 
Other News in this category

 
 




 
Close Window