Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
സിനിമ
  Add your Comment comment
കുഞ്ഞ് ഉണ്ടാകുന്നതിന്റെ സന്തോഷം പങ്കുവച്ച് ബിപാഷ ബസു
reporter
ഒടുവില്‍ ആ സന്തോഷ വാര്‍ത്ത ബിപാഷ ബസവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും (Karan Singh Grover) ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന്.

ബിപാഷ ഗര്‍ഭിണിയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും താര ദമ്പതികള്‍ ഇതിനോട് പ്രതകിരിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രങ്ങളടക്കമാണ് ബിപാഷ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഗര്‍ഭകാല ഫൂട്ടോഷൂട്ടിലെ മനോഹരമായ രണ്ട് ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചത്. നിറവയര്‍ ചേര്‍ത്തു പിടിച്ച് അതിസുന്ദരിയായാണ് ചിത്രത്തില്‍ ബിപാഷയുള്ളത്. ഒപ്പം ചേര്‍ന്നു നില്‍ക്കുന്ന ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറുമുണ്ട്.

ഫോട്ടോയ്‌ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും ബിപാഷ പങ്കുവച്ചിട്ടുണ്ട്. നന്ദി രേഖപ്പെടുത്തിയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
 
Other News in this category

 
 




 
Close Window