Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
നവ്യയും സൈജുവും അഭിനയിക്കുന്ന പുത്തന്‍ സിനിമ; സംവിധാനം ഉയരെ സിനിമയുടെ അണിയറക്കാര്‍
Text by: Reporter
'ഉയരെ' (Uyare) എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തില്‍ ആരംഭിച്ചു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്.

പ്രണയവും, നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായര്‍ ജാനകിയായി വരുമ്പോള്‍ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.

മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചാണ് തുടക്കമിട്ടത്. പി.വി. ഗംഗാധരന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ആദ്യ ഷോട്ടില്‍ നവ്യാ നായര്‍ അഭിനയിച്ചു.

ഷെറിന്‍ ഗംഗാധരന്‍ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരന്‍, എസ്.ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരും, നവ്യാ നായര്‍, സൈജു കുറുപ്പ്, അനീഷ് ഉപാസനയുടെ മാതാവ് ശ്രീദേവി, രത്തിന എന്നിവരും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തികരിച്ചു.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തില്‍ ഇന്നും വേട്ടയാടപ്പെടുന്നു. പി.ഡബ്‌ള്യൂ.ഡി. സബ് കോണ്‍ട്രാക്‌റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ജോണി ആന്റണി, കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം - കൈലാസ് മേനോന്‍, ഛായാഗ്രഹണം- ശ്യാംരാജ്, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യം -ഡിസൈന്‍ സമീറ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രഘുരാമവര്‍മ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- രോഹന്‍രാജ്, റെമീസ് ബഷീര്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - അനീഷ് നന്തിപുരം, പ്രൊഡക്ഷന്‍ മാനേജര്‍ - സുജീവ് ഡാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - രെത്തീന.

ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കാന്ന ഈ ചിത്രം എസ് ക്യൂബ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്- ഋഷി ലാല്‍ ഉണ്ണികൃഷ്ണന്‍.
 
Other News in this category

 
 




 
Close Window