Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
ഭര്‍ത്താവിനെ പരിചയപ്പെടുത്തി തമന്ന: വിവാഹ വാര്‍ത്തയ്ക്ക് ഓണ്‍ലൈനില്‍ മറുപടി
Text by News TEAM UKMALAYALAM PATHRAM
തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് മുഖമടച്ച മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തമന്ന പാപ്പരാസികള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നത്. 'ഭര്‍ത്താവിനെ' പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നല്‍കിയ ഇന്‍സ്റ്റ സ്റ്റോറിയില്‍ തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു. തമന്ന പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പ് കോളങ്ങള്‍ക്കുള്ള മറുപടിയായിരുന്നു പോസ്റ്റ്.
2005 ല്‍ ഹിന്ദി ചിത്രമായ ചാന്ദ് സാ റോഷന്‍ ചേഹരയിലൂടെ അഭിനയരംഗത്ത് എത്തിയ തമന്ന തെലുങ്ക്, തമിഴ് ഭാഷകളിലും വേഷമിട്ടു. ഹാപ്പി ഡേയ്സിലൂടെയാണ് തമന്ന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പഠിക്കാതവന്‍, അയന്‍, പയ്യാ, സുരാ, കോ, 100% ലവ്, ബാഹുബലി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
 
Other News in this category

 
 




 
Close Window