Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
ഇപ്പോഴിതാ മലയാളത്തിലെ ഒരു കൂട്ടം യുവനായികമാര്‍ക്ക് വിരുന്ന് ഒരുക്കിയിരിക്കുകയാണ് ലിസി
Text by News TEAM UKMALAYALAM PATHRAM
മകള്‍ കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, അന്ന ബെന്‍, പാര്‍വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, അതിഥി ബാലന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് ലിസി ഒരുക്കിയ താരവിരുന്നില്‍ പങ്കെടുക്കാനെത്തിയത്.

എല്ലാവര്‍ഷവും നടക്കാറുള്ള എണ്‍പതുകളിലെ ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളുടെ സംഗമത്തിന്റെ പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലെ യുവനായികമാരുടെ ഒത്തുചേരലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നായികമാരില്‍ ഒരാളാണ് നടി ലിസി. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും മലയാളം, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ലിസിക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ലിസിയുടെ പലസിനിമകളും വലിയ വിജയമാണ് നേടിയത്.
 
Other News in this category

 
 




 
Close Window