Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
ലെമണ്‍ ടീ ചോദിച്ച പരിഹാസവും വിവാദവും പഴയകഥ: ഇതാ ബാലയ്‌ക്കൊപ്പം പിഷാരടി
Text by News TEAM UKMALAYALAM PATHRAM
ലെമണ്‍ ടീ കുടിക്കാനല്ല, ഉച്ചയൂണിനായി ഒത്തുചേര്‍ന്നവരാണിവര്‍. പുതിയ ചിത്രം 'ഷെഫീക്കിന്റെ സന്തോഷത്തിന്' മുന്നോടിയായി നടന്‍ ബാലയും (actor Bala) രമേശ് പിഷാരടിയും (Ramesh Pisharody) സംവിധായകന്‍ അനൂപ് പന്തളവും ഒത്തുകൂടി. ഒത്തുകൂടലിന്റെ സന്തോഷം പങ്കിട്ടു കൊണ്ട് പിഷാരടി ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തി.

'ഷെഫീക്കിന്റെ സന്തോഷം 25 നു തീയേറ്ററുകളില്‍ എത്തുന്നു.. സംവിധായകന്‍ @actoranup_ അനൂപും, നടന്‍ ബാലയുമായി @actorbala ഉച്ചയൂണിന് ഒത്തുകൂടി.. നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് ആശംസകളറിയിച്ചു.. വളരെ പ്രിയപ്പെട്ട ഉണ്ണി മുകുന്ദന്റെ ഷെഫീക്ക് വിജയിക്കട്ടെ', പിഷാരടി കുറിച്ചു.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ഷെഫീക്കിന്റെ സന്തോഷം' സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തില്‍ തന്റെ അച്ഛന്‍ അഭിനയിക്കുന്നുവെന്ന് മുന്‍പ് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു.

മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍ , ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന്‍, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍. ഡിസ്ട്രിബൂഷന്‍- ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
 
Other News in this category

 
 




 
Close Window