Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
ഹൃത്വിക് റോഷന്‍ കാമുകിയോടൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു: 100 കോടിയുടെ വീടാണ് വാങ്ങിയിട്ടുള്ളത്
Text by News TEAM UKMALAYALAM PATHRAM
ഒന്നിച്ച് പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണത്രേ സബയും ഋത്വിക്കും. ഇതിനായുള്ള ഒരുക്കങ്ങളും താരങ്ങള്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഋത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും തമ്മിലുള്ള പ്രണയം ഇന്ന് ബോളിവുഡില്‍ പരസ്യമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പൊതു ഇടങ്ങളിലും യാത്രകളിലും ഇരുവരും ഒന്നിച്ച് ഉണ്ടാകാറുമുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രണയജീവിതത്തിന്റെ പുതിയൊരു ഘടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഋത്വിക്കും സബയും.
മുംബൈയിലെ മന്നത്ത് എന്ന എന്ന ബില്‍ഡിങ്ങിലാണ് സബയുടേയും ഋത്വിക്കിന്റേയും പുതിയ വീട്. കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകള്‍ ഇരുവരും നവീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടന്‍ തന്നെ പുതിയ വീട്ടിലേക്ക് ഇരുവരും താമസം മാറും.
 
Other News in this category

 
 




 
Close Window