Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
ഫെബ്രുവരിയിലും തണുപ്പ് തുടരുമെന്ന് സൂചന, താപനില മൈനസ് 10 ലേക്ക് താഴാന്‍ സാധ്യത
reporter

ലണ്ടന്‍: ഡിസംബറിലെ ട്രോള്‍ ഫ്രം ദി ട്രോന്‍ഡെമും, ഈയാഴ്ചയിലെ നൈറ്റ്മേയര്‍ ഫ്രം ദി നോര്‍ത്തും രാജ്യത്തെ താപനില കുത്തനെ താഴ്ത്തിയിരുന്നു. ദിവസങ്ങളോളം കൊടുംതണുപ്പിനെ നേരിട്ട രാജ്യം ഇതില്‍ നിന്നും വരും മാസങ്ങളില്‍ മുക്തി നേടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് ഫെബ്രുവരിയും തണുത്തുറയുമെന്നാണ് മുന്നറിയിപ്പ് വരുന്നത്.ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ ദിനങ്ങള്‍ സമ്മാനിച്ച് കൊണ്ട് ഫെബ്രുവരിയില്‍ ആര്‍ട്ടിക്ക് കാറ്റ് വീശിയടിക്കുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 2018-ലെ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിനും, 2010 ഡിസംബറിലെ ഒരു മാസം നീണ്ട ബിഗ് ഫ്രീസിനും സഹായിച്ച അതേ പ്രതിഭാസമാണിത്. ഉയര്‍ന്ന അള്‍ട്ടിറ്റിയൂഡിലുള്ള പോളാര്‍ വെര്‍ട്ടെക്സ് കാറ്റ് നോര്‍ത്ത് പോളില്‍ നിന്നും കറങ്ങിത്തിരിഞ്ഞ് ആര്‍ട്ടിക്കില്‍ തണുപ്പേറിയ കാറ്റ് കുടുങ്ങി കിടക്കുമെന്ന് ഉറപ്പാക്കി കൊണ്ട് അടുത്ത ആഴ്ചയോടെ വീശിത്തുടങ്ങുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

ഇതിന്റെ ഫലമായി അറ്റ്ലാന്റിക്കില്‍ നിന്നുള്ള കാറ്റ് പുറത്തെത്തുകയും, ആര്‍ട്ടിക് കാറ്റ് ബ്രിട്ടന് നേര്‍ക്ക് ഒഴുകാന്‍ വഴിയൊരുക്കുകയും ചെയ്യും. രണ്ടാഴ്ചയ്ക്ക് ശേഷമാകും ഇത് സംഭവിക്കുക. ഈയാഴ്ചയിലെ -10 സെല്‍ഷ്യസിലും താഴേക്ക് ഫെബ്രുവരി മധ്യത്തോടെ താപനില താഴുമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ പല ഭാഗങ്ങളിലും വീണ്ടും മഞ്ഞുവീഴ്ച തുടങ്ങും.ഇതോടൊപ്പം പോളാര്‍ വെര്‍ട്ടെക്സ് ദുര്‍ബലപ്പെടാനും 'സഡന്‍ സ്ട്രാറ്റോസ്ഫെറിക് വാമിംഗ്' എന്ന പ്രതിഭാസം തുടങ്ങാനും, നോര്‍ത്ത് പോളിലെ ഉയര്‍ന്ന ആള്‍ട്ടിറ്റിയൂഡിലുള്ള കാറ്റിന്റെ ചൂട് ഉയരാനും, യുകെയിലേക്ക് കനത്ത പോളാര്‍ കാറ്റ് എത്തിച്ചേരാനുമുള്ള 25 ശതമാനം സാധ്യതയും വിദഗ്ധര്‍ പങ്കുവെയ്ക്കുന്നു. 2021 ജനുവരിയില്‍ എസ്എസ്ഡബ്യു തുടങ്ങിയപ്പോള്‍ 26 വര്‍ഷത്തിന് ശേഷമുള്ള തണുപ്പേറിയ നിലയിലേക്ക് ബ്രിട്ടന്‍ മാറിയിരുന്നു.

 
Other News in this category

 
 




 
Close Window