Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
തെലുങ്കിലേക്കു മാറിയ ഹണി റോസ് തെലുങ്കിലെ പ്രമുഖ നടനൊപ്പമുള്ള ഫോട്ടോകള്‍ വൈറല്‍
Text by TEAM UKMALAYALAM PATHRAM
തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡ്ഡി സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നായികയായെത്തിയത് മലയാളി താരം ഹണി റോസായിരുന്നു.

ഈ ചിത്രത്തിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണി റോസ്. ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.

ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്സാണ് 'വീരസിംഹ റെഡ്ഡി' നിര്‍മിച്ചത്.

ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായികയായി ഹണി റോസ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹണി റോസും ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം അനില്‍ രവിപുടിയാകും സംവിധാനം ചെയ്യുക.

തെലുങ്കില്‍ മികച്ച ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് ബാലയ്യ ഒരു ചടങ്ങിനിടെ പറഞ്ഞിരുന്നു.

ഹണി റോസിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിച്ചത്.
 
Other News in this category

 
 




 
Close Window