Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd May 2024
 
 
UK Special
  Add your Comment comment
ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ്' കൂട്ടായ്മ
Text By: Team ukmalayalampathram
രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവും ജനപ്രിയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് 'മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരു'ടെ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം 'ഓര്‍മയില്‍... ജനനായകന്‍' വികാര നിര്‍ഭയമായി. ജൂലൈ 22 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സിറോ മലബാര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന അനുസ്മരണ യോഗത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി പേര്‍ പങ്കെടുത്തു. മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച അനുസ്മരണ യോഗത്തില്‍ റോമി കുര്യാക്കോസ് സ്വാഗതവും യോഗത്തിന്റെ മുഖ്യ സംഘാടകന്‍ സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി.


രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടിയുമായി വളരെ കാലത്തെ അടുപ്പമുള്ള ഒഐസിസി വനിതാ വിംഗ് യൂറോപ്പ് കോര്‍ഡിനേറ്ററും പൊതു പ്രവര്‍ത്തകയുമായ ഷൈനു മാത്യൂസ് പറഞ്ഞു.


കാരുണ്യത്തിന്റെ നിറ കുടമായ ഉമ്മന്‍ ചാണ്ടിയുടെ ജനക്ഷേമ പ്രവര്‍ത്തന ശൈലി മറ്റു രാഷ്ട്രീയ നേതാക്കള്‍ മാതൃകയാക്കണമെന്ന് കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് സംഘടന നേതാവ് സോയ്ച്ചന്‍ അലക്‌സാണ്ടര്‍ പറഞ്ഞു. അനുസ്മരണ യോഗത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയായിരുന്നു ഇരുവരും.

പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനങ്ങളെ ചേര്‍ത്ത് പിടിച്ചു അവര്‍ക്കിടയില്‍ അവരിലൊരാളായി പ്രവര്‍ത്തിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെ ദൈവതുല്യനായി പോലും ജനങ്ങള്‍ കണ്ടിരുന്നുവെന്നും, ജനങ്ങള്‍ തങ്ങളുടെ പ്രാരാബ്ധങ്ങള്‍ ദൈവത്തോടും ഉമ്മന്‍ ചാണ്ടിയോടും ഒരുമിച്ചു അറിയിച്ചാല്‍, നിശ്ചയമായും പ്രശ്‌ന പരിഹാരം ആദ്യം ഉമ്മന്‍ ചാണ്ടിയില്‍ നിന്നായിരിക്കും വരിക എന്ന തരത്തില്‍ പോലും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍മിക്കുന്നത്, അവര്‍ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന ആചഞ്ചലമായ വിശ്വാസം കൊണ്ടായിരുന്നുവെന്നും പ്രോഗ്രാം കോര്‍ഡിനേറ്ററും മാഞ്ചസ്റ്ററിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഓ ഐ സി സി നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ്റും പൊതുപ്രവര്‍ത്തകനുമായ സോണി ചാക്കോ പറഞ്ഞു.


ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിക്കാര്‍ക്ക് മാത്രമല്ല, ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള ഓരോ മലയാളിക്കും അദ്ദേഹത്തിനെ പറ്റി പറയാന്‍ ഹൃദയസ്പര്‍ശിയായ ഒട്ടനവധി അനുഭവങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹവുമായി ഒന്നിച്ചു യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ട് ഒഐസിസി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി വി പുഷ്പരാജന്‍ പറഞ്ഞു.


കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അടിത്തറപാകിയ ജനകീയനും ജനപ്രീയനും ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണെന്നും, ആ വിടവ് നികത്തുവാന്‍ സമീപ ഭാവിയില്‍ ആരാലും സാധിക്കില്ല എന്നും ഐഒസി യുകെ കേരള ഘടകം മീഡിയ കോയര്‍ഡിനേറ്റര്‍ കൂടിയായ റോമി കുര്യാക്കോസ് പറഞ്ഞു.


പ്രവാസികളുടെ ക്ഷേമത്തിന് ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ ഒട്ടനവധി പദ്ധതികളാണ് കേരളത്തില്‍ നിന്നുള്ള പ്രവാസി സമൂഹത്തിനിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത കൂടുതല്‍ വര്‍ധിപ്പിച്ചത്. എന്‍ ആര്‍ ഐ കമ്മിഷന്‍ പോലുള്ള പദ്ധതികള്‍ പ്രവാസികള്‍ക്കായി അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പിലാക്കിയതാണ്.

യുക്മ നാഷണല്‍ കമ്മിറ്റി മെമ്പര്‍ അഡ്വ. ജാക്‌സണ്‍ തോമസ്, യുക്മ നോര്‍ത്ത് വെസ്റ്റ് സെക്രട്ടറി ബെന്നി ങ്ങോസഫ്, യുകെയിലെ കോണ്‍ഗ്രസ് നേതാക്കന്മാരായ ഒ ഐ സി സി നോര്‍ത്ത് വെസ്റ്റ് സെക്രട്ടറി, പുഷ്പരാജന്‍, ജോബി മാത്യു, ഷിന്റോ ഓടക്കല്‍, ബേബി ലൂക്കോസ് പൊതു പ്രവര്‍ത്തകരായ ജൂലിയറ്റ് അബിന്‍, ദീപു ജോര്‍ജ്, ബിനു കുര്യന്‍, സോളി സോണി, ബിനു, വിദ്യാര്‍ത്ഥി നേതാവ് ഡിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.
 
Other News in this category

 
 




 
Close Window