തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരുംദിവസങ്ങളില്‍ എത്തിയേക്കും. ബ്രിട്ടിഷ് സേനയുടെ ഭാഗമായവര്‍ കൂടി ഉള്‍പ്പെടുന്ന സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്തു നിന്ന് വിമാനം ഇനിയും മാറ്റിയിട്ടില്ല. വിമാനത്തിനു സിഐഎസ്എഫ് നല്‍കുന്ന സുരക്ഷ തുടരുകയാണ്. വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതര്‍ നല്‍കേണ്ടിവരും. എത്ര നിരക്കാണ് ഈടാക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ പറയുന്നു.