|
റോയല്‍ ബറോ ഓഫ് കെന്‍സിങ്ടണ്‍ ആന്‍ഡ് ചെല്‍സിയ (RBKC) ഉള്‍പ്പെടെയുള്ള കൗണ്‍സിലിന്റെ കംപ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് ഫോണ്‍ സിസ്റ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ തകരാറിലായതോടെ ആര്‍ ബി കെ സി, വെസ്റ്റ്മിന്‍സ്റ്റര്‍, ഹാമര്‍സ്മിത്ത് & ഫുല്‍ഹാം കൗണ്‍സിലുകള്‍ രണ്ടാഴ്ചയെങ്കിലും വലിയ തടസ്സങ്ങള്‍ നേരിടുമെന്ന് അറിയിച്ചു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെയും മെട്രോപൊളിറ്റന്‍ പൊലീസിന്റെയും ദേശീയ ക്രൈം ഏജന്‍സിയുടെയും സഹായത്തോടെ ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. ലണ്ടനിലെ കൗണ്‍സിലുകളെ ലക്ഷ്യമിട്ടുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താമസക്കാരോട് അധിക ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്.
ബ്രിട്ടനിലെ പൊതുമേഖല-സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്ന റാന്‍സംവെയര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. സിസ്റ്റങ്ങള്‍ കമ്പ്യൂട്ടര്‍ വൈറസ് ഉപയോഗിച്ച് ആക്രമിക്കുകയും ഡേറ്റാ ചോര്‍ത്തുകയും തുടര്‍ന്ന് ക്രിപ്റ്റോകറന്‍സിയില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം ആക്രമണങ്ങള്‍. |