|
പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍ ഇന്ന് തന്നെ കേസെടുക്കുമെന്ന് സൂചന. യുവതിയുടെ മൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടന്‍ കടക്കുന്നതും ആലോചനയിലാണ്. DGP യുടെ മുന്നില്‍ ഔദ്യോഗികമായി പരാതിയെത്തി.
യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് ശേഷം രാഹുല്‍ ഒളിവിലാണെന്നാണ് സൂചന. പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേഴ്സണല്‍ സ്റ്റാഫിന്റെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഓഫീസ് അടച്ച് പോയത്. പരാതിയെ നിയമപരമായി പോരാടും എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
അതേസമയം, കോണ്‍ഗ്രസും യുഡിഎഫും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തില്‍ മുഴുകി നില്‍ക്കുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ പരാതി വന്നിരിക്കുന്നത്. ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന പരാതിയില്‍ പൊലീസ് നടപടികള്‍ തുടങ്ങുകയും അറസ്റ്റിലേക്ക് കടക്കുകയും ചെയ്താല്‍ പിന്നെ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം അതായി മാറും. |