Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
 
 
UK Special
  Add your Comment comment
മൂവാറ്റുപുഴയില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
reporter

മൂവാറ്റുപുഴ (എറണാകുളം): വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ മറ്റൊരാള്‍ കൂടി പൊലീസ് പിടിയിലായി. മൂവാറ്റുപുഴ രണ്ടാര്‍കര കല്ലിക്കുഴിയില്‍ വീട്ടില്‍ അമര്‍ദത്ത് സുരേഷ് (25) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

- യുകെയില്‍ ജോലിയും വീസയും വാഗ്ദാനം ചെയ്ത് മുളവൂര്‍ സ്വദേശിയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

- മൂവാറ്റുപുഴ അരമനപ്പടിയില്‍ പോഷ് സ്റ്റഡി എബ്രോഡ് എന്ന പേരില്‍ സ്ഥാപനം നടത്തി വരികയായിരുന്നു പ്രതി.

- കഴിഞ്ഞ ദിവസങ്ങളില്‍ ഇറ്റലിയിലും ദുബായിലും ജോലിയും വീസയും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

- അതിന്റെ തുടര്‍ച്ചയായി യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത കേസില്‍ സുരേഷിനെയും പിടികൂടി.

- കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇതോടെ വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുകളില്‍ മൂവാറ്റുപുഴയില്‍ മൂന്നുപേര്‍ പൊലീസ് പിടിയിലായിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window