Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
 
 
UK Special
  Add your Comment comment
യുകെയില്‍ മഴയും വെള്ളപ്പൊക്കവും; മഞ്ഞ മുന്നറിയിപ്പ്
reporter

ലണ്ടന്‍: അടുത്തയാഴ്ച തുടക്കത്തോടെ യുകെയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മിക്ക പ്രദേശങ്ങളിലും മഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

- തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെയ്‌ല്സ്:

- അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച വൈകിട്ട് 3 മണിവരെ കനത്ത മഴയും വെള്ളപ്പൊക്കവും.

- ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

- 80 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു.

- തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്:

- തിങ്കളാഴ്ച രാത്രി 8 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 6 മണിവരെ സമാന സാഹചര്യം.

- 60 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്.

- കാറ്റ്:

- കൊടുങ്കാറ്റിനോളം ശക്തി പ്രാപിച്ചേക്കാവുന്ന തരത്തിലുള്ള കാറ്റ്.

- തീരപ്രദേശങ്ങളിലാണ് പ്രധാനമായും അനുഭവപ്പെടുക.

- ചൊവ്വാഴ്ച:

- രാവിലെയും കനത്ത മഴ തുടരും.

- ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപഥം വ്യക്തമല്ലെങ്കിലും ശക്തമായ കാറ്റും മഴയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയില്‍-റോഡ് ഗതാഗതം തടസപ്പെടുത്തുമെന്നത് ഉറപ്പാണെന്ന് വിദഗ്ധര്‍ പറയുന്നു

 
Other News in this category

 
 




 
Close Window