Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമലയിലെ യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
Text By: UK Malayalam Pathram
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോര്‍ട്ടെന്ന് നിരീക്ഷിച്ച കോടതി, ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വിഎസ്എസ്സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്നും നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐടിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താന്‍ എസ്‌ഐടിക്ക് കോടതി അനുമതി നല്‍കി. വാതില്‍പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.
എസ്‌ഐടിയുടെ പരിശോധന ചൊവ്വാഴ്ച സന്നിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വിഎസ്എസ്സിയുടെ പരിശോധന റിപ്പോര്‍ട്ട് സാങ്കേതിക സ്വഭാവം ഉള്ളതാണ്. ശാസ്ത്രീയ പരിശോധനയുടെ വിശദമായ വിവരങ്ങള്‍ പുറത്തുവിടാനാകില്ല. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കില്‍ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window