|
മേയര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും എസ് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ആദ്യം റെയില്‍വേയുടെ പരിപാടിയില്‍ പങ്കെടുക്കും,പിന്നാലെ ബിജെപി പാര്‍ട്ടി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കും. ശബരിമല വിശ്വാസികളെ കൊള്ളയടിക്കുന്ന ഭരണകൂടമായി പിണറായി വിജയന്‍ ഭരണകൂടം മാറി.
കൊള്ള സംഘത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ശബരിമല കൊള്ള സംഘത്തിന്റെ ഭാഗം. സിപിഐഎം- കോണ്‍ഗ്രസ് കുറുവാ സംഘം. സുരക്ഷിത കേരളം എന്നത് ഒരു സമസ്യയായി മാറി. ജമാഅത്തെ ഇസ്ലാമിയെ ഇരുമുന്നണികളും ഒപ്പം നിര്‍ത്തുകയാണ്. പ്രധാനമന്ത്രി ഈ വിഷയങ്ങള്‍ ഉയര്‍ത്തുമെന്ന് കരുതുന്നുവെന്നും എസ് സുരേഷ് പറഞ്ഞു. |