Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ ലഹരി വസ്തു റെയ്ഡ്: പെരുമ്പാവൂരില്‍ പരക്കെ പരിശോധന
Text By: UK Malayalam Pathram
പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന. ലഹരി വ്യാപനം കൂടുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന. റൂറല്‍ എസ് പി സുദര്‍ശന്റെ നേതൃത്വത്തില്‍ ആണ് പരിശോധന. ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും ആണ് പരിശോധന നടന്നത്. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ലോഡ്ജുകള്‍, മാര്‍ക്കറ്റ്, ബസുകളില്‍ പോലും പരിശോധന നടത്തി.

പരിശോധനയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോഡ്ജുകളില്‍ നടന്ന പരിശോധനയില്‍ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. നൂറിലേറെ ഉദ്യോഗസ്ഥര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവരും പരിശോധനയില്‍ പങ്കാളികളായി.
 
Other News in this category

 
 




 
Close Window