Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അമ്മയെ പുറത്തു നിര്‍ത്തി മകളെ മുറിയിലേക്ക് വിളിച്ചു: പീഡിപ്പിക്കാന്‍ ശ്രമിച്ചത് ജ്യോത്സ്യന്‍ മുരാരി തന്ത്രി; യഥാര്‍ഥ പേര് രാജന്‍ ബാബു
Text By: UK Malayalam Pathram
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യന്‍ മുരാരി തന്ത്രിയെന്ന രാജന്‍ ബാബു റീല്‍സിലും താരം.
മാപ്പിളപ്പാട്ട് പാടി അഭിനയിച്ചും പ്രവചനങ്ങള്‍ നടത്തിയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ഇയാള്‍. ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നാണ് ജ്യോത്സ്യന്റെ വേഷം അണിയുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായിരുന്ന ലോറി ഡ്രൈവര്‍ അര്‍ജുന്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രവചനവും ഇയാള്‍ നടത്തിയിരുന്നു. ഇതോടെ വ്യാജ ജ്യോത്സ്യന്‍ എന്ന് വിമര്‍ശനവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. തന്റെ പ്രവചനങ്ങള്‍ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇയാളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കൊല്ലം വെണ്ടാറിലാണ് സംഭവം. ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ജ്യോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബു ഒളിവില്‍ പോയെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടി. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു.
 
Other News in this category

 
 




 
Close Window